ബീ​ച്ചി​ൽ സ​ർ​ഫിം​ഗി​നി​ടെ ‌‌‌അ​മേ​രി​ക്ക​ൻ ന​ട​ൻ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു
Tuesday, June 25, 2024 12:17 PM IST
ന്യൂയോർക്ക്: ഹ​വാ​യി​യി​ൽ ഓ​ഹു ദ്വീ​പി​ലെ മാ​ലെ​ക​ഹാ​ന ബീ​ച്ചി​ൽ സ​ർ​ഫിം​ഗി​നി​ടെ പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ന​ട​ൻ ത​മ​യോ പെ​റി(49) സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു. സ്രാ​വ് ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് അ​ടി​യ​ന്ത​ര ര​ക്ഷാ​സം​ഘ​മെ​ത്തി ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

‘പൈ​റേ​റ്റ്സ് ഓ​ഫ് ദ് ​ക​രീ​ബി​യ​ൻ’ പ​ര​മ്പ​ര​യി​ലെ നാ​ലാം സി​നി​മ​യി​ൽ വേ​ഷ​മി​ട്ട ഇ​ദ്ദേ​ഹം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​ട​ൽ സു​ര​ക്ഷാ ലൈ​ഫ് ഗാ​ർ​ഡാ​യും സ​ർ​ഫിം​ഗ് പ​രി​ശീ​ല​ക​നാ​യും ത​മ​യോ ജോ​ലി​യെ​ടു​ത്തി​രു​ന്നു.