പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കുറ്റവാളിയു​ടെ വ​ധ​ശി​ക്ഷ ന​ട​ത്തി
Friday, June 28, 2024 5:25 PM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വെ​ടി​വ​ച്ചു കൊ​ന്ന് വ​യ​ലി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ലെ കു​റ്റ​വാ​ളി റാ​മി​റോ ഗോ​ൺ​സാ​ലെ​സി​ന്‍റെ(41) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.50നാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി.

ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ ജ​സ്റ്റി​സി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ​യും രാ​ജ്യ​ത്തെ എ​ട്ടാ​മ​ത്തെ​യും ത​ട​വു​കാ​ര​നു​മാ​ണ് റാ​മി​റോ.