നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് തി​രി​ച്ചു.

കൊ​ല്ല​പ്പെ​ട്ട യ​മ​ന്‍ പൗ​ര​ന്‍റെ കു​ടും​ബ​ത്തെ നേ​രി​ല്‍ ക​ണ്ട് നി​മി​ഷ​യു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​മ്മ പ്രേ​മ​കു​മാ​രി. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.

മും​ബൈ വ​ഴി​യാ​ണ് യാ​ത്ര. സേ​വ് നി​മി​ഷ പ്രി​യ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗം സാ​മു​വ​ല്‍ ജെ​റോ​മും അ​മ്മ​യ്‌​ക്കൊ​പ്പ​മു​ണ്ട്. ജ​യി​ലി​ലെ​ത്തി നി​മി​ഷ​യെ കാ​ണാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി 2017ല്‍ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് നി​മി​ഷ​പ്രി​യ​യ്ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ​യി​ല്‍ ഇ​ള​വു ന​ല്‍​ക​ണ​മെ​ന്ന നി​മി​ഷ​പ്രി​യ​യു​ടെ ആ​വ​ശ്യം നേ​ര​ത്തെ യെ​മ​ന്‍ കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഇ​തി​നെ​തി​രേ ന​ല്‍​കി​യ അ​പ്പീ​ല്‍ യെ​മ​ന്‍ സു​പ്രീം​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ശ​രി​യ​ത്ത് നി​യ​മ​പ്ര​കാ​ര​മു​ള്ള ദ​യാ​ധ​നം കൊ​ല്ല​പ്പെ​ട്ട ത​ലാ​ല്‍ അ​ബ്ദു​ള്‍​മ​ഹ്ദി​ന്‍റെ കു​ടും​ബം സ്വീ​ക​രി​ച്ചാ​ല്‍ ശി​ക്ഷ​യി​ല്‍ ഇ​ള​വ് ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നി​മി​ഷ പ്രി​യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ വാ​ദം.

ഇ​തി​നാ​യു​ള്ള ച​ര്‍​ച്ച​ക്കാ​ണ് ഇ​പ്പോ​ള്‍ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് പോ​കു​ന്ന​ത്. പ്രേ​മ​കു​മാ​രി​യെ യാ​ത്ര​യാ​ക്കാ​നാ​യി നി​മി​ഷ​പ്രി​യ​യു​ടെ ഭ​ര്‍​ത്താ​വ് ടോ​മി​യും മ​ക​ള്‍ മി​ഷേ​ലും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.