ഡാ​ള​സിൽ വെ​ടി​വ​യ്പ്: ര​ണ്ട് പേ​ർ മ​രി​ച്ചു
Friday, June 28, 2024 5:02 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ലാ​സ് കോ​ളി​നാ​സ് ഏ​രി​യ​യി​ൽ 5300 ബ്ലോ​ക്കി​ൽ ചി​ക്ക്-​ഫി​ൽ-​എ ഫാ​സ്റ്റ​ഫൂ​ഡ് സ്റ്റോ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ചേ​ർ​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ഫാ​സ്റ്റ് ഫൂ​ഡ് റ​സ്റ്റ്​റോന്‍റി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചനി​ല​യി​ൽ ര​ണ്ട് പേ​രെ ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഈ ​സം​ഭ​വ​ത്തി​ൽ ഒ​വെ​ഡ് ബെ​ർ​ണാ​ഡോ മെ​ൻ​ഡോ​സ അ​ർ​ഗ്വെ​റ്റ​യെ(37) തി​ര​യു​ക​യാ​ണ് ഇ​ർ​വിംഗ് പോ​ലീ​സ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

വെ​ടി​വ​യ്പി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.