ഇ​ന്ത്യ​ൻ ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം
Monday, July 1, 2024 5:17 PM IST
പി.പി. ​ചെ​റി​യാ​ൻ
ഡാ​ള​സ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം.



​ദ​ക്ഷി​ണാ​ഫ്രി​ക്ക‌​യ്ക്കെ​തി​രാ​യ ഫെെ​ന​ൽ മ​ത്സ​രം ടി​വി​യി​ൽ കാ​ണു​ന്ന​തി​ന് ശ​നി​യാ​ഴ്ച പ്ലാ​നോ കു​മാ​ർ ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ലെ ക്രി​ക്ക​റ്റ് ക​ളി​ക്കാ​രും പ്രേ​മി​ക​ളും ഒ​ത്തു​ചേ​ർ​ന്നി​രു​ന്നു.



വി​ജ​യ​ത്തി​ന് പി​ന്നാ​ലെ അ​ജു മാ​ത്യു, ടോ​ണി അ​ല​ക്സാ​ണ്ട​ർ എ​ബി​ൻ വ​ർ​ഗീ​സ്, മാ​റ്റ് സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു സൈ​മ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദപ്ര​ക​ട​ന​വും ന​ട​ത്തി.