ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ലൈ 13ന്
Tuesday, June 25, 2024 4:27 PM IST
ജോയിച്ചൻ പുതുക്കുളം
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​നി​ന്‍റെ(​എ​എ​ഇ​ഐ​ഒ) ഈ​വ​ര്‍​ഷ​ത്തെ ചാ​രി​റ്റി ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് നേ​പ്പ​ര്‍​വി​ല്ലാ​യി​ലു​ള്ള സ്പ്രിം​ഗ് ബ്രൂ​ക്ക് ഗോ​ള്‍​ഫ് ക്ല​ബി​ല്‍ വ​ച്ച് ന​ട​ത്തു​മെ​ന്ന് എ​എ​ഇ​ഐ​ഒ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് എ​എ​ഇ​ഐ​ഒ ചാ​രി​റ്റി​യു​ടെ​യും ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ​യും ചെ​യ​ര്‍​മാ​നും പാ​ന്‍ ഓ​ഷ്യാ​നി​ക് കോ​ര്‍​പ്പ​റേ​ഷ​ന്‍ സി​ഇ​ഒ​യു​മാ​യ ഗാ​ന്‍​സാ​ര്‍ സിം​ഗ് അ​റി​യി​ച്ചു.



ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 12.30നാ​ണ്. അ​തി​നു​ശേ​ഷം ഡി​ന്ന​ര്‍, ബി​സി​ന​സ് നെ​റ്റ് വ​ര്‍​ക്കിം​ഗ്, അ​വാ​ര്‍​ഡ് സെ​റി​മ​ണി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് എ​എ​ഇ​ഐ​ഒ സെ​ക്ര​ട്ട​റി നാ​ഗ് ജ​യ്സ്വാ​ള്‍ അ​റി​യി​ച്ചു.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും സം​ഘ​ട​ന​യു​ടെ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ബോ​ര്‍​ഡ് അം​ഗ​വും പ്രോ​ബി​സ് കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​പ്ര​മോ​ദ് വോ​റ അ​റി​യി​ച്ചു. ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ സോ​മ​നാ​ഥ് ഘോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.



മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ എ​എ​ഇ​ഐ​ഒ ട്ര​ഷ​റ​ര്‍ രാ​ജീ​ന്ദ​ര്‍ സിം​ഗ് മാ​ഗോ​യെ rbsmago@gmail.com-ല്‍ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഡി​ന്ന​റും എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് പ​രി​പാ​ടി​ക​ളും നേ​പ്പ​ര്‍ വി​ല്ലാ​യി​ലു​ള്ള ഗോ​ന്‍​ഗ​ണ്ട ബാ​ങ്ക്വ​റ്റ് ഹാ​ളി​ല്‍ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക.

എ​ല്ലാ​വ​രേ​യും ഈ ​ചാ​രി​റ്റി ബാ​ങ്ക്വ​റ്റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.