യെൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക വാർഷികം ആഘോഷിച്ചു
ജോർജ് കറുത്തേടത്ത്
Monday, January 13, 2025 5:09 PM IST
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനാധിപൻ യെൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ 21-ാമത് മെത്രാഭിഷേക വാർഷികവും ക്രിസ്മസ് - പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ അയൂബ് മാർ സിൽവാനോസ് മെത്രാപ്പൊലീത്ത, വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. ജെറി ജേക്കബ്, റവ.ഫാ. തോമസ് പൂതിക്കോട്, ഭദ്രാസന ട്രഷറർ ജോജി കാവനാൽ, ജെയിംസ് ജോർജ്, അബ്രഹാം പുതിശേരിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.