നോർത്ത് ടെക്സസിൽ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത
പി.പി. ചെറിയാൻ
Wednesday, January 8, 2025 5:11 PM IST
ഡാളസ്: വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ഫോർട്ട് വർത്തിലെ നാഷനൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി.
നോർത്ത് ടെക്സസിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും അനുഭവപ്പെട്ടത്. ഇത് ഈയാഴ്ച മുഴുവൻ തുടരുന്നതിനാണ് സാധ്യത.
തണുത്ത കാറ്റും ഈ ആഴ്ച നോർത്ത് ടെക്സസിൽ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 15 മൈൽ വരെ വേഗതയുള്ള കാറ്റായിരിക്കും വീശുക.