റിവർസ്റ്റോണിൽ "മകരനിലാവ് 2025’ 12ന്
ജിൻസ് മാത്യു
Thursday, January 9, 2025 7:38 AM IST
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്മസ്പുതുവത്സര കുടുംബ സംഗമമായ ’മകരനിലാവ് 2025’ 12ന് നാലു മുതൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും. ഒരുമ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾക്കൊപ്പം സിനിമാമിമിക്സ്സീരിയൽ താരം സാബു തിരുവല്ലായുടെ ’സ്റ്റാർ ഓഫ് വൺമാൻ ഷോ’യും അരങ്ങേറും.
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥിയായി സിനിമാതാരം ബാബു ആന്റണി പങ്കെടുക്കും.
ഫാ. ജെക്കു സഖറിയ ക്രിസ്മസ്പുതുവത്സര സന്ദേശം നൽകും. ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ്3 പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, റിവർസ്റ്റോൺ എച്ച്ഒഎ അംഗം ഡോ. സീന അഷ്റഫ്, ഒരുമ സ്ഥാപക പ്രസിഡന്റ് ജോൺ ബാബു എന്നിവർ ആശംസകൾ അർപ്പിക്കും.
ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കൽ സംഘടനയുടെ റിപ്പോർട്ടും ട്രഷറർ നവീൻ ഫ്രാൻസിസ് കൈമെൽറ്റ് അക്കൗണ്ട്സും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് റിന വർഗീസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മേരി ജേക്കബ് കൃതജ്ഞതയും പറയും.
ഡോ. ജോസ് തൈപ്പറമ്പിൽ എംസിയാകും. തുടർന്ന് ഗാനസന്ധ്യയും വിരുന്നും ഉണ്ടാകും. റിവർസ്റ്റോൺ ഹോം ഓണേഴ്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോ. സീന അഷ്റഫിനെ യോഗം അനുമോദിച്ചു.