മൈക്ക് ജോൺസൺ ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു
പി.പി. ചെറിയാൻ
Thursday, January 9, 2025 6:12 AM IST
വാഷിംഗ്ടൺ ഡിസി: മൈക്ക് ജോൺസൺ ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സിയാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയാണ് മൈക്ക് ജോൺസൺ.
218 വോട്ടുകളാണ് മൈക്ക് ജോൺസൺ നേടിയത്. എതിർ സ്ഥാനാർഥിയായ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസിന് 215 വോട്ടുകളാണ് ലഭിച്ചത്. മൈക്കിന്റെ വിജയം റിപ്പബ്ലിക്കൻ പാർട്ടിയുടെ നേട്ടമാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.