എച്ച്എംപിവി, രോഗപകർച്ചയിൽ ആശങ്ക വേണ്ട: ലോകാരോഗ്യ സംഘടന
Friday, January 10, 2025 3:30 PM IST
ന്യൂയോർക്ക്: ആഗോളതലത്തിൽ വലിയ ആശങ്കയായി ചൈനയിൽ പടർന്ന ഹ്യൂമൻ മെറ്റാന്യൂമോ വൈറസുമായി (എച്ച്എംപിവി) ബന്ധപ്പെട്ട് ആശ്വാസപ്രതികരണവുമായി ലോകാരോഗ്യ സംഘടന രംഗത്ത്.
ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോഗപകർച്ച ഇല്ലെന്നു ലോകാരോഗ്യ സംഘടന പ്രതിനിധി മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി. വൈറസ് പുതിയതല്ലെന്നും ലോകാരോഗ്യ സംഘടന ആവർത്തിച്ചു.
ചൈനയിലെ രോഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി വ്യക്തമാക്കി.