പി. ജയചന്ദ്രന്റെ വേർപാടിൽ എഎംഡബ്ല്യുഎ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
Friday, January 10, 2025 5:30 PM IST
ഡാളസ്: ഭാവഗായകന് പി. ജയചന്ദ്രന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മലയാളിക്ക് മറക്കാനാവാത്ത മാധുര്യം നിറഞ്ഞ അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി. ജയചന്ദ്രന്റേതെന്ന് എബി തോമസ് അഭിപ്രായപ്പെട്ടു.
ജയചന്ദ്രന്റെ ശബ്ദം മലയാള മനസുകളിൽ എന്നെന്നും നിലനിൽക്കുമെന്ന് എഎംഡബ്ല്യുഎ അനുശോചന സന്ദേശത്തിൽ കുറിച്ചു.