വാ​ഷിം​ഗ്ട​ൺ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ തോ​ല്പി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. എ​ന്നാ​ൽ, പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണു പി​ന്മാ​റി​യെ​ന്ന് യു​എ​സ്എ ടു​ഡേ​യ്ക്കു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ എ​ൺ​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ബൈ​ഡ​ൻ പ​റ​ഞ്ഞു.

വീ​ണ്ടും മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ ട്രം​പി​നെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു ക​രു​തി​യ​ത്. എ​ന്നാ​ൽ ഇ​നി​യൊ​രു നാ​ലു​വ​ർ​ഷം കൂ​ടി ഭ​രി​ക്കാ​നു​ള്ള സ്റ്റാ​മി​ന എ​നി​ക്കു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നു ബൈ​ഡ​ൻ പ​റ​ഞ്ഞു.


പ​ടി​യി​റ​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കേ, ക്രി​മി​ന​ൽ കേ​സു​ക​ൾ നേ​രി​ട്ടി​രു​ന്ന മ​ക​ൻ ഹ​ണ്ട​റി​ന് മാ​പ്പു ന​ല്കി​യ​തി​നെ ബൈ​ഡ​ൻ ന്യാ​യീ​ക​രി​ച്ചു. ട്രം​പി​ന്‍റെ എ​തി​രാ​ളി​ക​ൾ​ക്കെ​ല്ലാം മാ​പ്പു​കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജ​യ​ത്തി​നു​ശേ​ഷം കൂ​ടി​ക്കാ​ഴ്ച​യ്ക്കെ​ത്തി​യ ട്രം​പി​നോ​ട് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക​യു​ടെ സാ​ന്പ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നാ​ണു ട്രം​പ് ക​രു​തു​ന്ന​തെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.