പെ​ൻ​സ​ൽ​വേ​നി​യ: 41 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം പേ​റു​ന്ന പ്ര​വാ​സി​ക​ളു​ടെ നോ​ർ​ത്ത​മേ​രി​ക്ക​ൻ ആ​ൻ​ഡ് കാ​ന​ഡ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വേ​നി​യ റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ഈ മാസം അഞ്ചിന് വൈകുന്നേരം അഞ്ചു മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യ ക്രി​സ്റ്റോ​സ് മാ​ർ​ത്തോമ്മാ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് നി​റ​ഞ്ഞ ക​വി​ഞ്ഞ സ​ദ​സി​ൽ ന​ട​ത്ത​പ്പെ​ട്ടു.

റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി സാ​മു​വേ​ലിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ മീ​റ്റിം​ഗ് ഫൊ​ക്കാ​ന പ്ര​സി​ഡ​ണ്ട് സ​ജി​മോ​ൻ ആ​ന്‍റണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ​വ​സ​ര​ത്തി​ൽ പെ​ൻ​സി​ൽ​വേ​നി​യ സ്റ്റേ​റ്റ് സെ​ന​റ്റ​ർ നി​ഖി​ൽ സി​വ​ർ, സി​റ്റി കൗ​ൺ​സി​ല​ർ ഡോ​ക്ട​ർ നീ​നാ അ​ഹ്മ​ദ്, പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​റു​ടെ ഏ​ഷ്യ​ൻ അ​ഫേ​ഴ്സ് ക​മ്മി​റ്റി ഡ​യ​റ​ക്ട​ർ റൈ​സി​ൻ ക​രു, ഫൊ​ക്കാ​നാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ഫൊ​ക്കാ​ന ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.



പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ ചെ​യ്ത സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ബ്ല​സ​ൻ മാ​ത്യു​വി​നും, അ​റ്റോ​ർ​ണി ജോ​സ് കു​ന്നേ​ലി​നും, വി​ൻ​സെ​ൻ​റ് ഇ​മ്മാ​നു​വേ​ലി​നും ക​മ്മ്യൂ​ണി​റ്റി അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ മി​ലി ഫി​ലി​പ്പ് സ്വാ​ഗ​ത​വും റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ വ​ർ​ഗീ​സ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.


ഫൊ​ക്കാ​ന നേ​താ​ക്ക​ളാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സു​ധ ക​ർ​ത്താ, തോ​മ​സ് തോ​മ​സ്, മ​ത്താ​യി ചാ​ക്കോ, ജീ​മോ​ൻ വ​ർ​ഗീ​സ്, സു​ധീ​പ് നാ​യ​ർ, ബ്ല​സ​ൻ മാ​ത്യു, സ്ക​റി​യ പെ​രി​യാ​പ്പു​റം, രാ​ജ​ൻ സാ​മു​വ​ൽ , ലി​സി തോ​മ​സ്, ജോ​ർ​ജ് ന​ട​വ​യ​ൽ, ദേ​വ​സി പാ​ലാ​ട്ടി, മാ​ത്യു ചെ​റി​യാ​ൻ, അ​ല​ക്സ് തോ​മ​സ് , സ​ന്തോ​ഷ് എ​ബ്ര​ഹാം, അ​ഭി​ലാ​ഷ് ജോ​ൺ, ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്, റോ​ണി വ​ർ​ഗീ​സ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു .



പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എം​സി ആ​യി മി​ലി ഫി​ലി​പ്പും ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാമിന്‍റെ എം​സി ആ​യി ഫെ​യ്ത്ത് എ​ൽ​ദോ​യും പ്ര​വ​ർ​ത്തി​ച്ചു. ബി​ജു എ​ബ്ര​ഹാ​മി​ന്‍റെ മ​നോ​ഹ​ര​മാ​യ ഗാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച ക​ൾ​ച്ച​ർ പ്രോ​ഗ്രാ​മു​ക​ൾ മി​ക​വു​റ്റ​താ​യി​രു​ന്നു എ​ന്ന് കാ​ണി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ക്സ​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും ക​ട​വി​ന്‍റെ​യും പ്രോ​ഗ്രാ​മു​ക​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. അ​ലി​ക റേ​ച്ച​ൽ തോ​മ​സി​ൻ​റെ ഡാ​ൻ​സും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. സ​മ​യ​ബ​ന്ധി​ത​മാ​യി പ്രോ​ഗ്രാ​മു​ക​ൾ ക​ഴി​ഞ്ഞ​താ​യി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.