ഒല്ലൂർ: മേരിമാതാ പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്തതിരുനാൾ കൊടിയേറി. ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു. മേയ് മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലാണ് തിരുനാൾ.
തിരുനാൾദിനംവരെ എല്ലാ ദിവസവും വൈകീട്ട് 5.45ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയുണ്ടായിരിക്കും. മേയ് മൂന്നിന് വൈകീട്ട് 5.45ന് തിരുക്കർമങ്ങൾക്കുശേഷം കൂടുതുറക്കൽ, രൂപം എഴുന്നള്ളിക്കൽ, പ്രദക്ഷിണം, ദീപാലങ്കാരം സ്വിച്ച്ഓൺ എന്നിവയ്ക്കു അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിക്കും.
മേയ് നാലിന് രാവിലെ 5.45ന് ദിവ്യബലി, 7.15ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, പ്രസുദേന്തിവാഴ്ച എന്നിവയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വം വഹിക്കും. അന്പ്, കിരീടം എന്നിവ യൂണിറ്റുകളിലേക്കു നൽകും. രാവിലെ ഒന്പതിന് ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം, ഫാ. റാഫേൽ മുത്തുപ്പീടിക കാർമികത്വം വഹിക്കും. രാത്രി 10.30ന് കുടുംബയൂണിറ്റുകളിൽനിന്നുള്ള അന്പുപ്രദക്ഷിണങ്ങൾ പള്ളിയിലേക്ക് എത്തിച്ചേരും.
തിരുനാൾദിനമായ മേയ് അഞ്ചിന് രാവിലെ 5.45ന് ദിവ്യബലി, എട്ടിന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ കാർമികത്വം വഹിക്കും. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ലൂർദ്ദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശം നൽകും. ഫാ. ആൽബിൻ ചൂണ്ടൽ സഹകാർമികനാകും. വൈകീട്ട് നാലിന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തുടർന്ന് പ്രദക്ഷിണം, രാത്രി ഏഴിന് ഫ്യൂഷൻ.
മേയ് ആറിന് രാവിലെ 5.45ന് ദിവ്യബലി, 7.15ന് മരിച്ചവർക്കുള്ള അനുസ്മരണദിവ്യബലി, ഒപ്പീസ്. വൈകീട്ട് അഞ്ചിന് കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കുമായി സ്പെഷൽ കുർബാന, തുടർന്ന് സ്നേഹവിരുന്ന്. രാത്രി ഏഴിന് ടൗൺ അന്പ് എന്നിവയാണ് പരിപാടികൾ.
വികാരി ഫാ. റാഫേൽ വടക്കൻ, അസി. വികാരി ഫാ. ജോൺ പുത്തൂർ, ജനറൽ കൺവീനർ സി.പി. പോളി, കൈക്കാരന്മാരായ ജോയ് വർഗീസ്, അജോ ഔസേപ്പ്, ജോഷി ഫ്രാൻസിസ്, ബാബു ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ വിജയത്തിനായി കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.