പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പു​ഴ​നി​ക​ത്ത​ൽ
Sunday, May 5, 2024 2:08 PM IST
പാ​വ​റ​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ പു​ഴ​നി​ക​ത്ത​ൽ വ്യാ​പ​ക​മാ​യി.
തീ​ര​ങ്ങ​ളി​ൽ ചെ​ങ്ക​ല്ലു​കൊ​ണ്ട് വ​ള​ച്ചു​കെ​ട്ടി പു​ഴ​യി​ൽ​നി​ന്നു ചെ​ളി കോ​രി​നി​റ​ച്ചാ​ണ് നി​ക​ത്ത​ൽ ന​ട​ത്തു​ന്ന​ത്. പാ​വ​റ​ട്ടി, മു​ല്ല​ശേ​രി, വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​ഴ നി​ക​ത്ത​ൽ വ്യാ​പ​കം.

പ​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും അ​ധി​കൃ​ത​ർ സ്‌​റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യെ​ങ്കി​ലും കു​റ​ച്ചുസ​മ​യ​ത്തേ​ക്കു നി​ർ​ത്തി​വ​ച്ച് വീ​ണ്ടും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ പു​ഴ നി​ക​ത്തു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​ക​ളു​യ​രു​മ്പോ​ൾ ഒ​രു സ്‌​റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ന്ന​തൊ​ഴി​ച്ചാ​ൽ അ​ധി​കൃ​ത​രും ശ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പു​ഴ നി​ക​ത്ത​ൽ തു​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.