പ​റ​പ്പൂ​ക്ക​ര ലോ​ന മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ൾ 15, 16 തീ​യ​തി​ക​ളി​ൽ
Tuesday, May 7, 2024 1:55 AM IST
പു​തു​ക്കാ​ട്: പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ലോ​ന മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ൾ 15,16 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

13ന് ​രാ​ത്രി ഏ​ഴി​ന് വൈ​ ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ന്‍മാ​രാ​ര്‍ നി​ര്‍​വ​ഹി​ക്കും.

15ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജി​ന്‍റോ ചി​റ​മേ​ല്‍ കാ​ർ​മി​ക​നാ​കും. വൈ​കീ​ട്ട് 5.15ന് ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം കൂ​ട്ടി​ല്‍​നി​ന്നി​റ​ക്ക​ല്‍ ച​ട​ങ്ങി​ന് ബിഷപ് മാ​ര്‍ വി​ന്‍​സെ​ന്‍റ് നെ​ല്ലാ​യി​പ്പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​നാ​കും. രാ​ത്രി എ​ട്ടി​ന് തി​രു​മു​ടി എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 16ന് ​രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ ഒ​ന്പ​തുവ​രെ തു​ട​ര്‍​ച്ച​യാ​യി വി​ശു​ദ്ധ കു​ര്‍​ബാ​ന​യും 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ആ​ന്‍​ജോ പു​ത്തൂ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ഫാ. ​സി​ജു കൊ​മ്പ​ന്‍ സ​ന്ദേ​ശം ന​ല്‍കും. വൈ​കീ​ട്ട് മൂ​ന്നി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കുശേ​ഷം തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. 23 ന് ​പാ​ട്ടു​കു​ര്‍​ബാ​ന​യും നേ​ര്‍​ച്ച​യൂ​ട്ടും കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള ചോ​റൂ​ട്ടും ന​ട​ക്കും.

വി​കാ​രി ഫാ. ​ജോ​യ് പെ​രേ​പ്പാ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​ജു പ​ല്ലി​ശേരി, സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ആ​ല​പ്പാ​ട്ട്, ഫി​നാ​ന്‍​സ് ക​ണ്‍​വീ​ന​ര്‍ ജോ​സ് അ​ന്തി​ക്കാ​ട​ന്‍, പി​ആ​ര്‍​ഒ സൈ​മണ്‍ പു​തു​പ്പ​ള്ളി​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.