തത്തമംഗലം: എസ്എസ്എൽസി പരീക്ഷാഫലം നാളെ വരാനിരിക്കെ പത്താംക്ലാസ് വിദ്യാർഥി അന്ത്യയാത്രയായി. തത്തമംഗലം മേട്ടുവളവിൽ പൂങ്കോട്ടിൽ മുഹമ്മദ് ഹക്കീമിന്റെ മകൻ അർഷാദാണ് ഇന്നലെ വൈകുന്നേരം അന്തരിച്ചത്.
അസുഖ ബാധിതനായ അർഷാദിന് ദീർഘകാലമായി തിരുവനന്തപുരം ആർസിസിയിലാണ് ചികിത്സ. മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും. കബറടക്കം തത്തമംഗലം ജുമാ മസ്ജിദിൽ. തത്തമംഗലം ഹൈസ്കൂൾ വിദ്യാർഥിയായ അർഷാദ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് വച്ചാണ് പരീക്ഷ എഴുതിയത്. അമ്മ: ആരിഫ. സഹോദരങ്ങൾ: ആസിയ, ആതില.