മതിൽമൂല: മതിലകം ബ്ലോക്ക് പഞ്ചായത്തിൽനടന്ന വിവിധ കോഴ്സുകളിൽ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു
.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനംനിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺൺ കെ.കെ. വത്സമ്മ അധ്യക്ഷതവഹിച്ചു. കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം ഡയറക്ടർ കൃഷ്ണമോഹൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഫൽഗുനൻ, ആർ.കെ. ബേബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, ജോയിന്റ് ബിഡിഒ സനിൽകുമാര്‍ എന്നിവർ പ്രസംഗിച്ചു.