കേ​ച്ചേ​രി - അ​ക്കി​ക്കാ​വ് ബൈ​പാ​സ് റോ​ഡ് ന​വീ​ക​ര​ണ​ം ;വി​ശ്ര​മ​കേ​ന്ദ്ര​വും മി​നി പാ​ര്‍​ക്കും സ്ഥാ​പി​ക്കും
Sunday, May 5, 2024 2:08 PM IST
കേ​ച്ചേ​രി: കേ​ച്ചേ​രി - അ​ക്കി​ക്കാ​വ് ബൈ​പാ​സ് റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കൂ​മ്പു​ഴ​പാ​ല​ത്തി​ന് സ​മീ​പം ചെ​മ്മ​ന്തി​ട്ട പാ​ട​ശേ​ഖ​ര​ത്തോ​ടു​ചേ​ര്‍​ന്നും അ​ക്കി​ക്കാ​വ് പ്ര​ദേ​ശ​ത്തും സൗ​ന്ദ​ര്യ​വ​ല്‍​ക​ര​ണം ന​ട​ത്തും. ജി​യോ ടെ​ക്സ്റ്റൈ​ൽ - ജി​യോ സെ​ൽ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന കേ​ച്ചേ​രി - അ​ക്കി​ക്കാ​വ് റോ​ഡ് നി​ര്‍​മാ​ണം കി​ഫ്ബി ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ച​തി​നെ​തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം.

വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം, വ​ഴി​വി​ള​ക്കു​ക​ള്‍, ഇ​രി​പ്പി​ട​ങ്ങ​ള്‍, ന​ട​പ്പാ​ത​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി​ന​ല്‍​കാ​ന്‍ കെ​ആ​ര്‍​എ​ഫ്ബി അ​ധി​ക ‍ൃ​ ത​രോ​ട് കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ബാ​ബ് ക​ൺ​സ്ട്ര​ക്ഷ​ൻ​സ് എ​ന്ന ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

കേ​ച്ചേ​രി - അ​ക്കി​ക്കാ​വ് റോ​ഡി​ന്‍റെ 1.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ, ഒ​മ്പ​തു മീ​റ്റ​റോ​ളം വീ​തി​യില്‌ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ മ​ണ്ണ് ബ​ല​പ്പെ​ടു​ത്തു​ക​യും ലാ​ബ് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്തി​യ​തി​നും​ ശേ​ഷ​മാ​ണ് ജി​യോ ടെ​ക്സ്റ്റൈ​ൽ വി​രി​ക്കു​ന്ന​ത്. അ​സം​സ്കൃ​ത വ​സ്‌​തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തു​മൂ​ലം ഈ ​പ്ര​വൃ​ത്തി പ​രി​സ്ഥി​തി സൗ​ഹാ​ർ​ദം കൂ​ടി​യാ​ണ്.

കു​ന്നം​കു​ളം, മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​ബൈ​പാ​സ് റോ​ഡി​ന് 9.88 കി​ലോ​മീ​റ്റ​ർ നീ​ള​മാ​ണു​ള്ള​ത്. ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ തൃ​ശൂ​രി​ൽ​നി​ന്നു വ​ട​ക്കന്‌ ​മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കു​ന്നം​കു​ളം ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി നാ​ലു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ലാ​ഭി​ക്കാ​നാ​കും.

ജി​യോ ടെ​ക്സ്റ്റൈ​ൽ - ജി​യോ സെ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പ​ട്ടി​ക്ക​ര മു​ത​ൽ ചി​റ​നെ​ല്ലൂ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചു. എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ്ബി എ​ക്സി. ഡ​യ​റ​ക്ട​ര്‍ കെ.​പി. പു​രു​ഷോ​ത്ത​മ​ന്‍, സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് രാ​ജീ​വ​ന്‍, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് വി.​ടി. രാ​ഹു​ല്‍ തു​ട​ങ്ങി​യ​വ​ർ നി​ര്‍​മാ​ണം വി​ല​യി​രു​ത്തി. കെ​ആ​ര്‍​എ​ഫ്ബി എ​ക്സി. എ​ന്‌​ജി​നീ​യ​ര്‍ ഇ.​ഐ. സ​ജി​ത്, ബാ​ബ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് എം​ഡി ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.