ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ
Sunday, May 5, 2024 2:08 PM IST
ചേ​ർ​പ്പ്: അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ചേ​ർ​പ്പ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ.

തൃ​ശൂ​ർ - കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന ശി​ല്പി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്. വ്യാ​ഴ​ാഴ്ച ക​രു​വ​ന്നൂ​ർ രാ​ജാ ക​മ്പ​നി​യ്ക്കു​സ​മീ​പം കാ​റു​മാ​യി കൂ​ട്ടി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബ​സ് ജീ​വ​ന​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സ്റ്റേ​ഷ​നു​മു​ന്നി​ൽ കി​ട​ക്കു​ന്ന ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ചി​ല്ല് ത​ക​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ക​ല്ലും ബ​സി​ന​ക​ത്തു​നി​ന്ന് കി​ട്ടി. ബ​സ് ഉ​ട​മ കെ.​എ. ന​സീ​ർ ജി​ല്ലാ പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.