കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്പെ​ഷാ​ലി​റ്റി ആ​യുർ​വേ​ദ ആ​ശു​പ​ത്രി സ്ഥാ​പി​ക്കണം: എ​എം​എ​ഐ
Monday, May 6, 2024 1:50 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ആ​യു​ർ​വേ​ദ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കൊ​ ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ മ​സ്ജി​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. നേ​ത്ര​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റ​സി​ഡ​ൻ​സ് സം​ബ​ന്ധി​ച്ച് ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​രും ഔ​ഷ​ധ​വ്യ​വ​സാ​യി​ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​പി. ഉ​ഷ -പ്ര​സി​ഡ​ന്‍റ്, ഡോ ​ഹ​നി​നി എം. ​രാ​ജ് -സെ​ക്ര​ട്ട​റി, ഡോ.​അ​രു​ൺ ക​ബീ​ർ -ട്ര​ഷ​റ​ർ, ഡോ. ​വി.​ആ​ർ. അ​നീ​ഷ്, ഡോ. ​സാ​യൂ​ജ് പോ​ൾ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​മേ​ഘ ധ​നേ​ഷ്, ഡോ. ​എം.​എ​സ്. ഗോ​കു​ല​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഡോ. ​ആ​ര്യ മൂ​സ് -വ​നി​ത ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ, ഡോ. ​ഷ​ഹാ​ന ജ​ലീ​ൽ -വ​നി​ത ക​ൺ​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ഡോ. ​സാ​യു​ജ് പോ​ൾ, ഡോ. ​കെ.​എം. ജോ​സ്, ഡോ. ​സി​രി സൂ​ര​ജ്, ഡോ. ​വി.​ജി. ഉ​ദ​യ​കു​മാ​ർ, ഡോ. ​ടി​ന്‍റു എ​ലി​സ​ബ​ത്ത്, ഡോ. ​എം. അ​ർ​ജു​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.