ഡി​എ​ല്‍​എ​ഫ് ​ഫ്ളാറ്റി​ലെ രോ​ഗ​ബാ​ധ : വെ​ള്ള​ത്തി​ലെ ക്ലോ​റി​ന്‍ അ​ള​വ് പ​രി​ശോ​ധ​ന തു​ട​രും
Saturday, June 22, 2024 5:02 AM IST
കൊ​ച്ചി: വ​യ​റി​ള​ക്ക ബാ​ധ ഉ​ണ്ടാ​യ കാ​ക്ക​നാ​ട് ഡിഎ​ല്‍എ​ഫ് ഫ്‌​ളാ​റ്റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ലെ ക്ലോ​റി​ന്‍ അ​ള​വ് പ​രി​ശോ​ധ​ന ദി​വ​സം ര​ണ്ടു നേ​രം തു​ട​രും. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ഇ.​ അ​ബ്ബാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഫ്‌​ളാ​റ്റ് നി​വാ​സി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീസ​ര്‍ ഡോ. ​സ​ക്കീ​ന ഫ്‌ളാ​റ്റ് നി​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.​

ന​ട​പ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് കാ​ക്ക​നാ​ട് കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ന്നലെ എ​ട്ടു ഫ്ളാ​റ്റു​ക​ളി​ല്‍ നി​ന്നു പ​രി​ശോ​ധി​ച്ച വെ​ള്ള​ത്തി​ല്‍ ക്ലോ​റി​ൻ അ​ള​വ് തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 495 പേ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി. മൂ​ന്നു പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്.