മുച്ചൂ​ർ: മു​ച്ചൂ​ർ​ക്കാ​വി​ൽ ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ അ​ക്ര​മിസം​ഘ​ത്തെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ഫ​ല​പ്ര​ദ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ നി​സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ന്ന​തി​നാ​ൽ അ​റ​സ്റ്റി​ലാ​യാ​ലും ഇ​വ​ർ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി വീ​ണ്ടും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ന​ട​ത്തു​ന്നു.

മു​ച്ചൂ​ർ​ക്കാ​വി​ലെ ഉ​ൾറോ​ഡു​ക​ളി​ലും ചാ​ണി​യി​ൽ പാ​ലം എ​ന്നി​വ​ട​ങ്ങ​ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തി ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേയും ന​ട​പ​ടി ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു.

ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തിഷേ​ധി​ച്ച നാ​ട്ടു​കാ​രി​ലൊ​രാ​ളെ അ​ക്ര​മി സം​ഘം കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക്രി​മി​ന​ൽ സം​ഘ​ത്തി​നു വീ​ട്ടി​ൽ താ​മ​സ​മൊ​രു​ക്കി​യ വീ​ട്ട​മ്മ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​വാ​സി​യാ​യ സ്ത്രീ​യെ ക​ല്ലി​നി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ ജീ​വി​തം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റും​ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ ജാ​ഗ്ര​താ സ​മി​തി​യും രൂ​പീ​ക​രി​ച്ചു.

വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ ഷൈ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​സ​ഫ്, വൈ​ക്കം എ​സ് ഐ ​എം.​ ജ​യ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സോ​ജി ജോ​ർ​ജ്, പി.​കെ. മ​ണി​ലാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ മ​നോ​ജ്കു​മാ​ർ, ജി. ​വീ​ണ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.