പെ​രു​വ: മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച ഓ​ട​യി​ല്‍ വൈ​ദ്യു​തിത്തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച് കെ​എ​സ്ഇ​ബി. പെ​രു​വ-​പി​റ​വം റോ​ഡി​ല്‍ വ​ടു​കു​ന്ന​പ്പു​ഴ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഓ​ട​യി​ല്‍ വൈ​ദ്യു​തിത്തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി പെ​രു​വ സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന സ്ഥ​ല​മാ​ണി​ത്.

മ​ഴ​ക്കാ​ല​മാ​യാ​ല്‍ പൂ​വ​ക്കാ​ട് ഭാ​ഗ​ത്തുനി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം പ്ര​ധാ​ന റോ​ഡി​ലെ​ത്തി ഈ ​ഓ​ട​യി​ലൂ​ടെ​യാ​ണ് താ​ഴെ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത്. റീ ​ബി​ല്‍​ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​തു​വ​ഴി​യു​ള്ള റോ​ഡ് ഉ​യ​ര്‍​ത്തി നി​ര്‍​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വൈ​ദ്യു​തിത്തൂണുകൾ സ്ഥാ​പി​ച്ച​ത്.

വ​ലി​യ ഇ​രു​മ്പ് കേ​ഡ​ര്‍ പോ​സ്റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഓ​ട അ​ട​ഞ്ഞ​തോ​ടെ വെ​ള്ളം റോ​ഡി​ല്‍ കെ​ട്ടിനി​ന്ന് സമീപ വീ​ടു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്താ​നി​ട​യാ​ക്കു​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ ചൂ​ണ്ടിക്കാ​ണി​ക്കു​ന്നു.

വൈ​ദ്യു​തിത്തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച​പ്പോ​ള്‍ ഇ​കാ​ര്യ​ങ്ങ​ളൊ​ന്നും ആ​രും പ​റ​ഞ്ഞി​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വാ​ദം. എ​ന്നാ​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ നി​ര്‍​മി​ച്ച ഓ​ട​യി​ല്‍ പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന പ​രി​പാ​ടി എ​ന്നാ​ണ് തു​ട​ങ്ങി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.