പാളത്തിൽ വിള്ളൽ; ട്രെയിനുകൾ പിടിച്ചിട്ടു
1478011
Sunday, November 10, 2024 7:20 AM IST
കോട്ടയം: അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. ഇതേത്തുടർന്നു പരശുറാം, ശബരി എക്സ്പ്രസുകളും കൊല്ലം –എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
വെൽഡിംഗ് തകരാറു മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. പിറവം സെക്ഷന്‍ എന്‍ജിനിയറുടെ നേതൃത്വത്തില്‍ റെയില്‍വേ എന്‍ജിനിയറിംഗ് വിഭാഗം വിള്ളല്‍ ഉണ്ടായ റെയില്‍ മാറ്റി സ്ഥാപിച്ചു.