കെ.ആർ. നാരായണന്റെ ജീവിതം പ്രചോദനം: ജസ്റ്റിസ് കെ.ടി. തോമസ്
1477941
Sunday, November 10, 2024 5:52 AM IST
പാലാ: കെ.ആർ. നാരായണന്റെ ജീവിതം എന്നും പ്രചോദനമാണെന്നു സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. കെ.ആർ. നാരായണന്റെ 19-ാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ.ആർ. നാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന, സുമിത കോര, നിഷ ജോസഫ്, ദിയ ആൻ ജോസ് എന്നിവർ പ്രസംഗിച്ചു.
ഉഴവൂർ: മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ 19-ാം അനുസ്മരണ വാർഷികം ഗ്രാമപഞ്ചായത്ത്, ശാന്തിഗിരി ആശ്രമം എന്നിവയുടെ നേതൃത്വത്തിൽ നടത്തി. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ സിറ്റി ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാപഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ, പഞ്ചായത്തംഗം ബിൻസി അനിൽ പട്ടാശേരിൽ, ഡോ. എൻ. ജയൻ എന്നിവർ പ്രസംഗിച്ചു.