ഈരാറ്റുപേട്ടയിൽ റോഡ് സൈഡിലെ കുഴി അപകട ഭീഷണിയാകുന്നു
1477938
Sunday, November 10, 2024 5:48 AM IST
ഈരാറ്റുപേട്ട: നൂറുകണക്കിന് വിദ്യാർഥികളും വഴിയാത്രക്കാരും കടന്നു പോകുന്ന റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു. പൂഞ്ഞാർ റോഡിൽ എംഇഎസ് ജംഗ്ഷനിൽ ഗവൺമെന്റ് മുസ്ലിം എൽപി സ്കൂളിനോട് ചേർന്നാണ് കാന രൂപപ്പെട്ടത്.
ഈ പ്രദേശത്തുണ്ടായിരുന്ന കലുങ്ക് പൊളിഞ്ഞതിനെ തുടർന്നാണ് കുഴി രൂപപ്പെട്ടത്. തുടക്കത്തിൽ ചെറുതായിരുന്നു. ശക്തമായ മഴയെ തുടർന്ന് സൈഡിലെ മണ്ണ് ഒലിച്ചു പോയതാണ് കുഴി വലുതായി കാനയായി മാറാൻ കാരണമായി പറയുന്നത്.
പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ പലരും ഇവിടെ ചപ്പുചവറുകളും നിക്ഷേപിക്കാറുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.