മാന്നാനം ബൈബിൾ കൺവൻഷൻ 13 മുതൽ
1477924
Sunday, November 10, 2024 5:38 AM IST
മാന്നാനം: കേരള സഭയിൽ ധ്യാനപ്രസംഗങ്ങൾക്ക് തുടക്കം കുറിച്ച വിശുദ്ധ ചാവറ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന തീർഥാടന കേന്ദ്രമായ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വചനാഭിഷേക ബൈബിൾ കൺവൻഷൻ 13നു തുടങ്ങി 17നു സമാപിക്കും. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ കൺവൻഷൻ നയിക്കും.
ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം, സിഎസ്ടി ആലുവ പ്രൊവിൻഷ്യൽ ഫാ. ജോജോ ഇണ്ടിപറമ്പിൽ, കോട്ടയം അതിരൂപത പാസ്റ്ററൽ കോ ഓർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട്, താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാലയോടെ കൺവൻഷൻ പരിപാടികൾ നടക്കും. തുടർന്ന് 4.30ന് വിശുദ്ധ കുർബാന, 5.45 ന് വചന പ്രഘോഷണവും ആരാധനയും. ഒമ്പതിന് കൺവൻഷൻ സമാപിക്കും.
കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ പറഞ്ഞു. കൺവൻഷന്റെ വിജയത്തിനായി മാന്നാനം ആശ്രമാധിപൻ റവ.ഡോ. കുര്യൻ ചാലങ്ങാടി (മുഖ്യരക്ഷാധികാരി), ഫാ. റെന്നി കളത്തിൽ (സഹരക്ഷാധികാരി), ബ്രദർ മാർട്ടിൻ പെരുമാലിൽ (ചെയർമാൻ), കുഞ്ഞുമോൻ കുറുമ്പനാടം(വൈസ് ചെയർമാൻ), ജോണി കുര്യാക്കോസ് കിടങ്ങൂർ, കെ.സി. ജോയി കൊച്ചുപറമ്പിൽ (ജനറൽ കൺവീനർമാർ),
ഫാ. ജയിംസ് മുല്ലശേരി, ഫാ. മാത്യു പോളച്ചിറ, ഫാ. ബിജു തെക്കേക്കുറ്റ്, റെജി ചാവറ, രാജുമോൻ പോത്താലിൽ, ചാക്കോച്ചൻ കൈതക്കരി, മാത്യു ജോസഫ് പെരുമാലിൽ, പീറ്റർ കരിമ്പുകാലാ, റോയി തോപ്പുത്തല, ബിജി ജോസഫ് എരേരിപറമ്പിൽ, ജേക്കബ് ജോൺ തയ്യിൽ (കോർ കമ്മിറ്റി അംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
കൺവൻഷൻ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും. കൺവൻഷന് എത്തുന്ന രോഗികൾക്കും പ്രായമായവർക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിംഗിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം മൂന്നു വരെ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.