രാമപുരം: ലയണ്‍സ് ക്ലബ് ഓഫ് ടെന്പിള് ടൗണ്‍ രാമപുരം 318 ബി 2024-25 ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും രാമപുരം മൈക്കിള്‍ പ്ലാസാ കണ്വന്ഷന് സെന്ററില്‍ നടന്നു. സേവന പദ്ധതികളുടെ ഉദ്ഘാടനം ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് നിര്‍വഹിച്ചു. പ്രസിഡന്റ് ലയണ്‍ ബി.സി. ലാല്‍ അധ്യക്ഷത വഹിച്ചു.
ഇന്സ്റ്റാലേഷന് ഓഫീസര്‍ തോമസ് ജോസിന്റെ നേതൃത്വത്തില്‍ കെ. മനോജ് കുമാര്‍ (പ്രസിഡന്റ്), കേണല്‍ കെ.എന്‍.വി. ആചാരി (സെക്രട്ടറി), വി. ശ്രീനാഥ് (അഡ്മിനിസ്ട്രേറ്റര്‍), കെ.പി. അനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരുടെ സ്ഥാനാരോഹണവും നടന്നു. ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, റീജന്‍ ചെയര്‍പേഴ്സണ്‍ ടി.എന്‍. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.