ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ സോഫി സേവ്യര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നു. ബിജെപി അംഗം ഉള്‍പ്പെടെ ഒന്‍പതു പേരാണ് കമ്മിറ്റിയില്‍ പങ്കെടുത്തത്. പഞ്ചായത്ത് നാലാം വാര്‍ഡ് കയ്യൂരിലെ മെംബറാണ് സോഫി സേവ്യര്‍.
വൈസ് പ്രസിഡന്റായിരുന്ന വിനോദ് വേരനാനി രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ഭരണസമിതിക്കെതിരേ ആരോപണമുന്നയിച്ച ശേഷം രാജിവച്ച വിനോദും പഞ്ചായത്ത് കമ്മിറ്റിയില്‍ യുഡിഎഫിനൊപ്പം പങ്കെടുത്തു. 13 അംഗ ഭരണസമിതിയിൽ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് നാലും ബിജെപിക്ക് ഒന്നും അംഗങ്ങളാണുള്ളത്.