തിരുവാർപ്പ്: തിരുവാർപ്പിൽനിന്നു കാോട്ടയത്തേക്കുള്ള സ്വകാര്യ ബസുകൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്താത്തതിനെതിരേ പ്രതിഷേധം. നാഗമ്പടം സ്റ്റാൻഡിലെത്താൻ ടൗണിൽനിന്നു വീണ്ടും പത്തു രൂപ മുടക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പത്ത് ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ഒന്നോ രണ്ടോബസുകൾ മാത്രമാണ് നാഗമ്പടം സ്റ്റാൻഡിൽ പോകുന്നത്.
നാഗമ്പടം, റെയിൽവേ സ്റ്റേഷൻ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ തിരുനക്കര എത്തി അവിടെനിന്നു മറ്റൊരു ബസിൽ നാഗമ്പടത്തിനു പോകേണ്ട അവസ്ഥയാണ്. തന്മൂലം 25രൂപ മുടക്കിയാൽ മാത്രമേ തിരുവാർപ്പിൽനിന്നു നാഗമ്പടത്തെത്താൻ പറ്റൂ. തിരുവാർപ്പിലേക്ക് രാത്രി 9.30നുള്ള സ്റ്റേ ബസ് കെഎസ്ആർടിസി നിർത്തലാക്കിയതിനാൽ രാവിലെ 6.05നുള്ള ട്രിപ്പും അതിനു ശേഷമുള്ള കെഎസ്ആർടിസിയുടെ ട്രിപ്പും ഇപ്പാേഴില്ല. യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്ന് എൻസിപി തിരുവാർപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.