ടിവി പുരം: ടിവിപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ടിവിപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എസ്എസ്എൽസിക്ക് നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും യൂണിവേഴ്സിറ്റി റാങ്കു ജേതാക്കളെയും ഉപഹാരം നൽകി അനുമോദിച്ചു. ആരോഗ്യ രംഗത്ത് മികവു തെളിയിച്ച ഡോ. എ.വി. സുനിൽ, വോളിബോൾ വെറ്ററൻ താരം പി.കെ. ബാലകൃഷ്ണൻ എന്നിവരെയും ആദരിച്ചു. യോഗത്തിൽ മുൻ നിയമസഭ സെക്രട്ടറി അഡ്വ.പി.ഡി. ശാർങ്ഗധരൻ, മോഹൻ ഡി. ബാബു, ഫാ. സിജോ മേനാച്ചേരി, പി.ഡി. ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.