ശാ​സ്ത്ര മാ​ജി​ക്കു​ക​ളു​മാ​യി റാ​ന്നി ബി​ആ​ർ​സി
Thursday, June 27, 2024 4:25 AM IST
റാ​ന്നി: ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​ന്നി ബി​ആ​ർ​സി​യി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ബി​പി​സി ഷാ​ജി എ.​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​വ​ങ്ങാ​ടി ഗ​വ.​യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു ജി. ​നാ​യ​ർ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്ര​ത്യേ​ക അ​ധ്യാ​പി​ക ആ​ർ. രാ​ജ​ശ്രീ ല​ഹ​രി വി​രു​ദ്ധ ഗാ​നം ആ​ല​പി​ച്ചു.

ശാ​സ്ത്ര​രം​ഗം ഉ​പ​ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ എ​ഫ്. അ​ജി​നി​യും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളും ചേ​ർ​ന്ന് ശാ​സ്ത്ര മാ​ജി​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ റാ​ലി​യി​ൽ പ​ഴ​വ​ങ്ങാ​ടി ഗ​വ.​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ബി​ആ​ർ​സി അം​ഗ​ങ്ങ​ളും എം​എ​സ് ടി​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

ബി​പി​സി ഷാ​ജി എ. ​സ​ലാം ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​നു​ഷ ശ​ശി, കെ.​എ​സ്. ചി​ത്തി​ര, ശാ​സ്ത്രാ​ധ്യാ​പി​ക എ​ഫ്.​അ​ജി​നി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.