ല​ഹ​രി​ക്കെ​തി​രേ പോ​രാ​ട്ടം: ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് യോ​ദ്ധാ​വും വേ​ട്ട​യ്ക്ക് ഡാ​ൻ​സാ​ഫും
Thursday, June 27, 2024 4:19 AM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ ചു​മ​ത​ല​യി​ൽ ആ​രം​ഭി​ച്ച യോ​ദ്ധാ​വ് പ​ദ്ധ​തി കൂ​ടു​ത​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക്. സ്കൂ​ൾ എ​സ്പി​സി​ക​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പ​ക​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ത്പ​ര്യ​മു​ള്ള ഒ​രു അ​ധ്യാ​പ​ക​നു ചു​മ​ത​ല ന​ൽ​കി​യാ​ണ് ജി​ല്ല​യി​ൽ യോ​ദ്ധാ​വി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ശീ​ല​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കാ​നും ല​ഹ​രി വ്യാ​പ​നം ത​ട​യാ​നും പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു. യോ​ദ്ധാ​വി​ൽ കു​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. എ​സ്പി​സി കേ​ഡ​റ്റു​ക​ൾ​ക്ക് ഇ​തി​ന്‍റെ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. സ്കൂ​ൾ കൗ​ൺ​സി​ല​ർ​മാ​രു​ടെ കൂ​ടി സ​ഹ​ക​ര​ണ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

288 സ്കൂ​ളു​ക​ളി​ലും 21 കോ​ള​ജു​ക​ളി​ലും വി​മു​ക്തി ക്ല​ബു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്സ് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ൾ ല​ഹ​രി വി​മു​ക്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഡാ​ൻ​സാ​ഫ് ന​ട​ത്തി​വ​രു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം.

പി​ടി​കൂ​ടി​യ​ത് 793 ല​ഹ​രി​ക്കേ​സു​ക​ൾ

ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ എ​ക്സൈ​സ‌ും പോ​ലീ​സും ചേ​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് 793 ല​ഹ​രി​ക്കേ​സു​ക​ളാ​ണ്. കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഓ​രോ​വ​ർ​ഷ​വും വ​ർ​ധ​ന​യാ​ണു​ള്ള​ത്. 837 പേ​രെ​യാ​ണ് ല​ഹ​രി കൈ​വ​ശംവ​ച്ച​തി​നും ഉ​പ​യോ​ഗ​ത്തി​നു​മാ​യി പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

പി​ടി​കൂ​ടി​യ​വ​യി​ൽ രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 222 കോ​ട്പ കേ​സു​ക​ളു​ണ്ട്. 154 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, പ​ത്ത് ക​ഞ്ചാ​വ് ചെ​ടു​ക​ൾ​എ​ന്നി​വ പി​ടി​കൂ​ടി​യി​രു​ന്നു. എം​ഡി​എം​എ 514 ഗ്രാ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​കൂ​ടി.