നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, June 30, 2024 4:02 AM IST
പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഇ​ല​ന്തൂ​ര്‍ വ​ല്യ​വ​ട്ടം പേ​ര്‍​ക്കോ​ട്ട് പ​ടി​ഞ്ഞാ​റേ​മു​റി​യി​ല്‍ ഒ.​എം. വ​ര്‍​ഗീ​സി​ന്‍റെ മ​ക​ന്‍ സ​ജു വ​ര്‍​ഗീ​സാ​ണ് (25) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.40 ഓ​ടെ ടി​കെ റോ​ഡി​ല്‍ തെ​ക്കേ​മ​ല പു​ത്തേ​ത്ത് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ചെ​ങ്ങ​ന്നൂ​രി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യി​ല്‍ എ​ന്‍​ജി​നി​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​ജു ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിവ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം​വിട്ട് തെ​ന്നി​മാ​റി സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ലയ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്.

ഇ​തു​വ​ഴി​യെ​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് സ​ജു​വി​നെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നുശേ​ഷം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്.

അ​ടു​ത്ത​യാ​ഴ്ച സൗ​ദി​യി​ല്‍ പോ​കു​ന്ന​തി​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു സ​ജു. അ​മ്മ: ജി​നി വ​ര്‍​ഗീ​സ്. സ​ഹോ​ദ​രി: ഗീ​തു വ​ര്‍​ഗീ​സ്.