ചാ​രാ​യവി​ൽ​പ്പന: സീ​ത​ത്തോ​ട്ടി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ
Tuesday, July 2, 2024 2:58 AM IST
സീ​ത​ത്തോ​ട്: ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ സീ​ത​ത്തോ​ട്ടി​ൽ അ​റ​സ്റ്റ് ചെ​യ്തു. സീ​ത​ത്തോ​ട് ടൗ​ണി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച് ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വ് മൂ​ന്നു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി എ​ക്സൈ​സ് പി​ടി​യി​ലാ​യി. വി​ദേ​ശ​മ​ദ്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ തോ​തി​ൽ ചാ​രാ​യ വി​ൽ​പ്പന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​ന് ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ്.

സീ​ത​ത്തോ​ട് കോ​ട്ട​ക്കു​ഴി പു​തു​പ്പ​റ​മ്പി​ൽ ജ​യേ​ഷ് കു​മാ​റി​നെ​യും (38) ചാ​രാ​യ വി​ല്പ​ന​യ്ക്ക് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും പി​ടി കൂ​ടി. സീ​ത​ക്കു​ഴി കു​ന്നേ​ൽ വീ​ട്ടി​ൽ തോ​മ​സി​നെ (61) ഒ​രു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി വീ​ട്ടി​ൽനി​ന്നും അ​റ​സ്റ്റ് ചെ​യ്തു . ഇ​രു​വ​രും ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് മു​ത​ൽ എ​ക്സൈ​സ് ഷാ​ഡോ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഫോ​ണി​ൽ അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ചാ​രാ​യം എ​ത്തി​ച്ച് ന​ൽ​കു​ക​യാ​ണ് ഇ​വ​ർ ചെ​യ്ത​ത്. ഇ​വ​രെ റാ​ന്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു .

ചി​റ്റാ​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പി.​ വി​ജ​യ​ൻ, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ഡി. ​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.