തു​മ്പ​മ​ണ്‍-​കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് 1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Wednesday, July 3, 2024 12:01 AM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍-​തു​മ്പ​മ​ണ്‍-​കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ഒ​ന്ന​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് 22 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ക.

തു​മ്പ​മ​ണ്‍-​കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി ശ​ക്ത​മാ​ണ്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 102 കോ​ടി രൂ​പ മു​ട​ക്കി ആ​ധു​നി​ക​രീ​തി​യി​ല്‍ റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യ എ​തി​ര്‍​പ്പു​മൂ​ലം സ്ഥ​ലം ഏ​റ്റെ​ടു​പ്പ് വൈ​കു​ന്ന​തി​നാ​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.

റോ​ഡ് മി​ക്ക​യി​ട​ത്തും ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഒ​ന്ന​ര കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ച​ത്. പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം റോ​ഡ് പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.