പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു
Friday, July 5, 2024 4:01 AM IST
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. കൗ​ൺ​സി​ല​ർ​മാ​ർ ബ​ൾ​ബും ട്യൂ​ബു​മാ​യാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​തി​ലും താ​ങ്ങാ​നാ​കാ​ത്ത നി​കു​തി​ഭാ​രം അ​ടി​ച്ചേ​ൽ​പി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​ന്ത​ളം ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ട് കെ.​എ​സ്. ഗി​രി​ജ കു​മാ​രി​യെ​യാ​ണ് ഉ​പ​രോ​ധി​ച്ച​ത് .

ഒ​രു വാ​ർ​ഡി​ൽ​പോ​ലും തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്നും പ​ദ്ധ​തി​യി​ൽ ട്യൂ​ബും ബ​ൾ​ബും വാ​ങ്ങി ന​ൽ​കാ​തെ, ജോ​ലി​ക്കാ​ർ​ക്ക് കൂ​ലി​ന​ൽ​കാ​തെ ബി​ജെ​പി ഭ​ര​ണ​സ​മി​തി സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.‌

എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ലീ​ഡ​ർ ല​സി​താ നാ​യ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. അ​രു​ൺ, ജി. ​രാ​ജേ​ഷ് കു​മാ​ർ, അം​ബി​കാ രാ​ജേ​ഷ്, ഷെ​ഫി​ന്‍റ ജൂ​ബ് ഖാ​ൻ, ശോ​ഭ​ന കു​മാ​രി, റ്റി.​കെ. സ​തി എ​ന്നി​വ​ർ സ​മ​ര​ത്തി​ൽ​പ​ങ്കെ​ടു​ത്തു.