കോ​ന്നി​യി​ല്‍ തൊ​ഴി​ല്‍മേ​ള; മു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​ത്തി
Sunday, July 7, 2024 3:52 AM IST
കോ​ന്നി: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ ഡി​ഡി​യു​ജി​കെ​വൈ, കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍, വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കോ​ന്നി എം​എം എ​ന്‍​എ​സ്എ​സ് കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ തൊ​ഴി​ല്‍ മേ​ള​യി​ല്‍ മു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

25 ക​മ്പ​നി​ക​ളി​ലാ​യി നി​ല​വി​ലു​ള്ള ആ​യി​ര​ത്തി​ല​ധി​കം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് അ​ഭി​മു​ഖം ന​ട​ത്തി​യ​ത്. പ​ത്താം ക്ലാ​സ് മു​ത​ല്‍ ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കു​വ​രെ​യു​ള്ള തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ ഒ​രു​ക്കി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​ടി. അ​ജോ​മോ​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​പി. മ​ണി​യ​മ്മ,


കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ആ​ര്‍. ജ്യോ​തി, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​നി​ത കെ. ​നാ​യ​ര്‍, കെ​കെ​ഇ​എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഷി​ജു എം. ​സാം​സ​ണ്‍, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്മി​ത തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.