ഹെ​ൽ​ത്തി ബൗ​ൾ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ
Friday, July 5, 2024 3:53 AM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ലെ ക​ർ​ഷ​ക​രു​ടെ ക​മ്പ​നി​യാ​യ മ​ല്ല​പ്പ​ള്ളി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി “ഹെ​ൽ​ത്തി ബൗ​ൾ” എ​ന്ന ബ്രാ​ൻ​ഡി​ൽ 40-ല​ധി​കം ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ഇ​റ​ക്കി. മ​ല്ല​പ്പ​ള്ളി കോ​ട്ട​യം റോ​ഡി​ൽ അ​ണി​മ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ക​മ്പ​നി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ യൂ​ണി​റ്റി​ന്‍റെ​യും വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സി​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ മെ​ഷീ​നി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു മേ​രി തോ​മ​സ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ദ്യ വി​ൽ​പ്പ​ന ക​മ്പ​നി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ.​പി​ള്ള ക​മ്പ​നി​യു​ടെ അം​ഗ​മാ​യ മ​ധു ക​വ​റു​മ​ഠ​ത്തി​ലി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് കു​മാ​ർ വ​ട​ക്കേ​മു​റി, വി​ദ്യാ​മോ​ൾ, ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​ർ, ഓ​ഹ​രി ഉ​ട​മ​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.