ആ​റ​ന്മു​ള വ​ള്ള​സ​ദ്യ 21 മു​ത​ൽ; ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍
Friday, July 5, 2024 3:53 AM IST
ആ​റ​ന്മു​ള: ആ​റ​ന്മു​ള വ​ള്ള​സ​ദ്യ 21-ന് ​ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ നീ​ളു​ന്ന​താ​ണ് വ​ള്ള​സ​ദ്യ കാ​ല​യ​ള​വ്. ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള വ​ള്ള​സ​ദ്യ​യ്ക്ക് നി​ല​വി​ല്‍ 350-ല്‍ ​പ​രം ബു​ക്കിം​ഗ് ആ​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി 500 വ​ള്ള​സ​ദ്യ​വ​രെ മു​ന്‍​ഗ​ണാ​ക്ര​മ​ത്തി​ല്‍ അ​നു​വ​ദി​ക്കാ​നും​തീ​രു​മാ​നി​ച്ചു.

ഫു​ഡ്ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ന​ല്‍​കു​വാ​ന്‍ 15 അം​ഗീ​കൃ​ത കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രു​ടെ യോ​ഗം ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നി​ച്ചു. പാ​ർ​ക്കിം​ഗി​നും വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ജ​ല​സം​ഭ​ര​ണി​ക​ള്‍ വൃ​ത്തി​യാ​ക്കു​വാ​നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ജ​ലം പ​രി​ശോ​ധി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

ഫു​ഡ് ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക​യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ന്‍, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​രേ​ഷ്, ഫു​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ മു​ര​ളി ജി. ​പി​ള്ള, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ടി.​കെ. ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, മ​നേ​ഷ് എ​സ്. നാ​യ​ര്‍, വി​ജ​യ​ന്‍ നാ​യ​ര്‍ അ​ങ്ക​ത്തി​ല്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍, സ​ദ്യ കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​ള്ള​സ​ദ്യ​ക​ളി​ല്‍ വ​ഴി​പാ​ടു​കാ​ര്‍​ക്കും പ​ള്ളി​യോ​ട​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കും മ​റ്റ് ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കും പാ​സ് ന​ല്‍​കി പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും. സ​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ല്ലാം സി​സി​ടി​വി നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തും.

വ​ള്ള​സ​ദ്യ തു​ട​ക്കം കു​റി​ക്കു​ന്ന 21-ന് ​മ​ന്ത്രി വി. ​എ​ന്‍. വാ​സ​വ​ന്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, മെം​ബ​ര്‍​മാ​രാ​യ എ. ​അ​ജി​കു​മാ​ര്‍, കെ. ​സു​ന്ദ​രേ​ശ​ന്‍, ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 26-ന് ​ന​ട​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്കാ​യു​ള്ള സം​ഭാ​വ​ന​ക​ളു​ടെ സ​മാ​ഹ​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘ​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന​ക​ള​രി 13,14,16 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0468 2313010, 8281113010, 9447152522 (സെ​ക്ര​ട്ട​റി) എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.