പ​ള്ളി​യി​ൽ മോ​ഷ​ണ​ശ്ര​മം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, July 5, 2024 4:01 AM IST
മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ച ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ. തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി അം​ബി​യി​ൽ ദി​ലീ​പ് (42), കു​റി​ച്ചി മ​ല​ക്കു​ന്നം മു​ട്ടാ​ണി​ക്കാ​ട് വീ​ട്ടി​ൽ പ്ര​സാ​ദ് (54) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പ​ള്ളി​യു​ടെ പാ​ഴ്സ​നേ​ജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ൺ​ഡേ​സ്കൂ​ൾ ഓ​ഫീ​സി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ക​ത​കി​ന്‍റെ പൂ​ട്ട് പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന വി​കാ​രി ഫാ.​തോ​മ​സ് പ്ലാ​ന്തോ​ട്ട​ത്തി​ൽ പ​ള്ളി ട്ര​സ്റ്റി​യെ​യും നാ​ട്ടു​കാ​രെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​ള്ളി ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രു​മെ​ത്തി ദി​ലീ​പി​നെ പി​ടി​കൂ​ടി. ദി​ലീ​പി​നെ കാ​ത്ത് തോ​ട്ട​പ്പ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കാ​ത്തു​കി​ട​ന്ന പ്ര​സാ​ദി​നെ​യും പി​ടി​കൂ​ടി. ഇ​രു​വ​രെ​യും കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.