അ​പ​ക​ടവ​ള​വു​ക​ളി​ലെ പാ​ഴ്മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി
Wednesday, July 3, 2024 12:01 AM IST
വെ​ച്ചൂ​ച്ചി​റ: മ​ട​ന്ത​മ​ൺ-​വെ​ച്ചൂ​ച്ചി​റ റോ​ഡി​ലെ കൊ​ടും വ​ള​വു​ക​ളി​ൽ കാ​ഴ്ച മ​റ​ച്ചു​നി​ന്ന കാ​ടും മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​റി​ച്ചു നീ​ക്കി.

ചെ​മ്പ​നോ​ലി​ക്കു​സ​മീ​പം തോ​ട്ടു​ങ്ക​ൽ​പ്പ​ടി സ്ഥി​രം അ​പ​ക​ടവ​ള​വി​ൽ വ​ള​ർ​ന്നു നി​ന്നി​രു​ന്ന പാ​ഴ്മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​നീ​ക്കി​യ​ത്. കൊ​ടും​വ​ള​വി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​ച്ച് മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത് ആ​ളു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. ഇ​രു ദി​ശ​ക​ളി​ലും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ള​വി​ന്‍റെ വ്യാ​പ്തി പോ​ലും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കാ​ടു നി​ന്നി​രു​ന്ന​ത്.

ചെ​മ്പ​നോ​ലി​ക്കും മ​ട​ന്ത​മ​ണ്ണി​നും മ​ധ്യേ കു​റ​ഞ്ഞ​ത് 10 വാ​ഹ​ന​ങ്ങ​ളെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്. ഇ​തേ പാ​ത​യി​ൽ അ​ന​വ​ധി അ​പ​ക​ടവ​ള​വു​ക​ളു​ണ്ട്. ഒ​ട്ടു​മി​ക്ക വ​ള​വു​ക​ളി​ലും സ​മാ​ന​മാ​യി കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ കാ​ടു​ക​ളോ ചെ​ടി​ക​ളോ നി​ൽ​ക്കു​ന്നു​മു​ണ്ട്.