നി​ല​യ്ക്ക​ലി​ല്‍ ആ​ധു​നി​ക ആ​ശു​പ​ത്രി നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Sunday, June 30, 2024 4:02 AM IST
റാ​ന്നി: ശ​ബ​രി​മ​ല​യു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പു​തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ക്ക​പ്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.57 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 4677 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ്ണത്തി​ല്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ പു​തി​യ കെ​ട്ടി​ട​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല ഉ​ള്‍​കൊ​ള്ളു​ന്ന റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ മ​ണ്ഡ​ല​കാ​ല​ത്ത് മാ​ത്ര​മ​ല്ല എ​ല്ലാ മാ​സ​വും ന​ട​തു​റ​ക്കു​മ്പോ​ള്‍ നി​ര​വ​ധി തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തു​ന്നു​ണ്ട്. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കും അ​വ​രു​ടെ അ​മ്മ​മാ​ര്‍​ക്കും പ്ര​സ​വ​ത്തോ​ടടു​ക്കു​ന്ന ദി​വ​സം മു​ന്‍​കൂ​ട്ടി ക​ണ​ക്കാ​ക്കി ആ​ശു​പ​ത്രി​ക​ളി​ല്‍ വ​ന്നു താ​മ​സി​ക്കാ​ന്‍ സം​വി​ധാ​നംകൂ​ടി ഒ​രു​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​തൃ -​ ശി​ശു മ​ര​ണ​നി​ര​ക്ക് ഏ​റ്റ​വും കു​റ​വു​ള്ള​തും ആ​യു​ര്‍ദൈ​ര്‍​ഘ്യ​ത്തി​ല്‍ മു​ന്നി​ലു​മാ​ണ് ന​മ്മു​ടെ സം​സ്ഥാ​നം. എ​ന്നാ​ല്‍ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ ഇ​നി​യും മു​ന്നേ​റ​ണം. പ്ര​മേ​ഹം, ര​ക്ത​സ​മ​ര്‍​ദം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ​വ ഉ​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ട് .

ഹൃ​ദ്രോ​ഗി​ക​ള്‍​ക്ക് ആ​ധു​നി​ക ചി​കി​ത്സ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നാ​യി കാ​ത്ത് ലാ​ബു​ക​ള്‍ സ്ഥാ​പി​ച്ചു വ​രു​ന്നു. ഇ​തി​ന്‍റെ ര​ണ്ടാംഘ​ട്ട ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ക​യാ​ണ്. ബ്ര​സ്റ്റ് കാ​ന്‍​സ​ര്‍ തു​ട​ക്ക​ത്തി​ലെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നും സ്ത്രീ​ക​ള്‍​ക്കി​ട​യി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എ​സ്. സു​ജ, അ​ന്ന​മ്മ തോ​മ​സ്,

ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ജി വ​ര്‍​ഗീ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ചാ​ക്കോ വ​ള​യ​നാ​ട്, ഗ്രാ​മ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ജി. ശ്രീ​കു​മാ​ര്‍, ജോ​യ്സി ചാ​ക്കോ, സൗ​മ്യ ജി ​നാ​യ​ര്‍, റൂ​ബി കോ​ശി, ഷെ​നി പി. ​മാ​ത്യു, അ​ജി​ത് ഏ​ണ​സ്റ്റ്, അ​നീ​ഷ് ഫി​ലി​പ്പ്, ഷൈ​നി രാ​ജീ​വ്, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അം​ജി​ത് രാ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.