ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​റി​ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തിയു​ടെ മ​ര​ണ​ം: ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 3:56 AM IST
റാ​ന്നി: ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​റി​നു ചി​കി​ത്സ​യി​ലി​രി​ക്കേ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. യു​വ​തി​യെ ഭ​ര്‍​ത്താ​വ് ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് മ​ര​ണ​മെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ​യും യു​വ​തി​യു​ടെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള സ്വ​ദേ​ശി​നി 35 കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തെത്തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വി​നെ വെ​ച്ചൂച്ചി​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. പെ​രു​ന്തേ​ന​രു​വി​ക്കു സ​മീ​പം വാ​ട​കവീ​ട്ടി​ല്‍ വ​ച്ച് മേ​യ് 28 മു​ത​ല്‍ ജൂ​ണ്‍ 15 വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നുകാ​ട്ടി യു​വ​തി 19ന് ​പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

യു​വ​തി​യെ ക​ട്ടി​ലി​ല്‍നി​ന്നു ത​ള്ളി താ​ഴെ​യി​ട്ട് മൃ​ഗീ​യ​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ യു​വ​തി സൂ​ചി​പ്പി​ച്ചി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യി​ല്‍നി​ന്ന് വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​ത്.