മ​ല​യോ​രമേ​ഖ​ല​യി​ലെ രാ​ത്രിയാ​ത്ര നി​രോ​ധി​ച്ചു, ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു
Thursday, June 27, 2024 4:19 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍, കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണും വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ര്‍​ന്നു വീ​ണും ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ​യി​ലു​ള്ള ദു​ര​ന്തസാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​മു​ള്ള എ​ല്ലാ യാ​ത്ര​ക​ളും രാ​ത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ നി​രോ​ധി​ച്ചു.

തൊ​ഴി​ലു​റ​പ്പു ജോ​ലി​ക​ള്‍, വി​നോ​ദസ​ഞ്ചാ​ര​ത്തി​നാ​യു​ള്ള ക​യാ​ക്കിം​ഗ്, കു​ട്ടവ​ഞ്ചി സ​വാ​രി, ബോ​ട്ടിം​ഗ്, ട്ര​ക്കിം​ഗ് എ​ന്നി​വ​യും 30 വ​രെ നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേംകൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വാ​യി.

ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്ക് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.

മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ ദു​ര​ന്ത സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി 30 വ​രെ ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടേ​യും പ്ര​വ​ര്‍​ത്ത​ന​വും, മ​ല​യോ​ര​ത്തു നി​ന്നും മ​ണ്ണ് വെ​ട്ടി​മാ​റ്റു​ക, ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ള്‍ നി​ര്‍​മി​ക്കു​ക, നി​ര്‍​മാ​ണ​ത്തി​നാ​യി ആ​ഴ​ത്തി​ല്‍ മ​ണ്ണ് മാ​റ്റു​ക എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ദു​ര​ന്തനി​വാ​ര​ണ നി​യ​മം-2005 പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​തു ലം​ഘ​ന​വും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ത​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ല്‍ പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണ്.