മാ​ന​ന്ത​വാ​ടി: ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ച​രി​ത്രം, ഈ​സ്റ്റ് ഇ​ന്ത്യ ക​ന്പ​നി​യു​ടെ വ​ള​ർ​ച്ച, മ​ല​ബാ​റി​ന്‍റെ ച​രി​ത്രം എ​ന്നി​വ​യി​ൽ പ​ഠ​നം ന​ട​ത്തി​യ ച​രി​ത്ര​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ണ്‍ കെ​യ് ആ​റു പ​തി​റ്റാ​ണ്ടി​നു ശേ​ഷം വ​യ​നാ​ട്ടി​ൽ എ​ത്തു​ന്നു.

ഡി​സം​ബ​ർ 26 മു​ത​ൽ ദ്വാ​ര​ക​യി​ൽ ന​ട​ക്കു​ന്ന വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സ്കോ​ട്ട്ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ജോ​ണ്‍ കെ​യ് വ​രു​ന്ന​ത്. 84കാ​ര​നാ​യ ജോ​ണ്‍ കെ​യ് 20-ാം വ​യ​സി​ലാ​ണ് ആ​ദ്യ​മാ​യി വ​യ​നാ​ട്ടി​ൽ എ​ത്തി​യ​ത്. സ്കോ​ട്ട്ല​ൻ​ഡു​കാ​ര​നാ​യ മു​ൻ മ​ല​ബാ​ർ ക​ള​ക്ട​ർ വി​ല്യം ലോ​ഗ​ൻ എ​ഴു​തി​യ മ​ല​ബാ​ർ മാ​ന്വ​ലി​നെ​യും കേ​ര​ള​ത്തി​ലെ സു​ഗ​ന്ധ​ദ്ര​വ്യ വ്യാ​പാ​ര​ത്തെ​യും കു​റി​ച്ച് ജോ​ണ്‍ കെ​യ് പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

റോ​മാ​ക്കാ​ർ ഒ​രു വ​ർ​ഷം 120 ക​പ്പ​ൽ കു​രു​മു​ള​ക് കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി കൊ​ണ്ടു​പോ​യി​രു​ന്ന​താ​യി ’ദ ​സ്പൈ​സ് റൂ​ട്ട്’ എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ ജോ​ണ്‍ കെ​യ് പ​റ​യു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പു​സ്ത​കം ന്ധ​ഹി​മാ​ല​യ: എ​ക്സ്പ്ലോ​റിം​ഗ് റൂ​ഫ് ഓ​ഫ് ദി ​വേ​ൾ​ഡ്ന്ധ(2022)​ഹി​മാ​ല​യ മേ​ഖ​ല​യു​ടെ സ​ന്പ​ന്ന​മാ​യ ച​രി​ത്ര​വും ഭൂ​പ്ര​കൃ​തി​യും സം​സ്കാ​ര​വും ആ​സ്പ​ദ​മാ​ക്കി​യു​ള്ള കൃ​തി​യാ​ണ്.