ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ബാ​ല​സൗ​ഹൃ​ദ ര​ക്ഷാ​ക​ർ​തൃ​ത്വം എ​ന്ന വി​ഷ​യ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ന് രാ​വി​ലെ 10ന് ​മീ​ന​ങ്ങാ​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ഏ​ക​ദി​ന പ​രീ​ശീ​ല​നം ന​ൽ​കു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ ര​ക്ഷാ​ക​ർ​തൃ​ത്വം, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, ജീ​വി​ത നൈ​പു​ണി വി​ദ്യാ​ഭ്യാ​സം, കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​സൗ​ഹൃ​ദ കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, ബാ​ലാ​വ​കാ​ശ സാ​ക്ഷ​ര​ത ഉ​റ​പ്പാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ളം ബാ​ല​സൗ​ഹൃ​ദ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും വി​കാ​സ​വും ഉ​റ​പ്പാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ സു​ര​ക്ഷി​ത ബാ​ല്യം സു​ന്ദ​ര ഭ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബാ​ല​സൗ​ഹൃ​ദ ര​ക്ഷാ​ക​ർ​തൃ​ത്വം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, വ​നി​താ​ശി​ശു വി​ക​സ​നം, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യോ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള ശാ​രീ​രി​ക, മാ​ന​സി​ക, ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ, ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യ​ൽ, ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്ക​ൽ, ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യ​ൽ, സൈ​ബ​ർ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം കു​ടും​ബാ​ന്തീ​ര​ക്ഷ​ങ്ങ​ൾ ബാ​ല​സൗ​ഹൃ​ദ ഇ​ട​ങ്ങ​ളാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.