കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചില്ല: സത്യൻ മൊകേരി
1478039
Sunday, November 10, 2024 7:31 AM IST
പുൽപ്പള്ളി: വയനാട് മണ്ഡലത്തിലെ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ശ്രമം നടത്തിയില്ലെന്ന് വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി.
തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വന്യമൃഗശല്യം കർഷകരെ പ്രതിസന്ധിയിലാക്കി. ഇത് അറിഞ്ഞ ഭാവം പോലും രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി എംപിയായാലും ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകാൻ പോകുന്നില്ല. പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊർജിതമായി ഇടപെടുമെന്നും സത്യൻ പറഞ്ഞു.
മുള്ളൻകൊല്ലി, പാടിച്ചിറ, കാപ്പിസെറ്റ് എന്നിവിടങ്ങളിലും സ്ഥാനാർഥി പര്യടനം നടത്തി. നേതാക്കളായ എം.എസ്. സുരേഷ് ബാബു, പി.എം. ജോയി, ബെന്നി കുറുന്പാലക്കാട്ട്, കെ.ജെ. ദേവസ്യ, വിജയൻ ചെറുകര, ടി.ജെ. ചാക്കോച്ചൻ, വി.വി. ബേബി, സജി തൈപ്പറന്പിൽ, ബിന്ദു പ്രകാശ്, രുക്മണി സുബ്രഹ്മണ്യൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.